trump

വാഷിംഗ്ടൺ: കൊവിഡ് ചികിത്സയ്ക്കിടെയുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാർ യാത്ര വിവാദത്തിൽ. രോഗത്തെ നിസാരവൽക്കരിക്കുന്ന ട്രംപ് ചുറ്റുമുള്ളവരുടെ ജീവൻകൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യ വിദഗ്ദ്ധർ കുറ്റപ്പെടുത്തി.

എന്നാൽ അണികളെ ആവേശംകൊള്ളിക്കാനുള്ള യാത്രയെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു പ്രസിഡന്റിന്റെ യാത്രയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ട്രംപ് കാറിൽ പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

ട്രംപിനൊപ്പം രണ്ടുപേർ കൂടിയുണ്ടായിരുന്നു. ആശുപത്രിക്ക് പുറത്തു കാത്തുനിൽക്കുന്ന അനുയായികളെ അദ്ദേഹം കാറിലിരുന്ന് അഭിവാദ്യം ചെയ്തു. കൊവിഡ് ബാധിച്ച ട്രംപിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും, സുഖം പ്രാപിച്ചുവരികയാണെന്നും ട്രംപ് വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

President Trump drives by supporters outside Walter Reed Medical Center. pic.twitter.com/V5UchepTRs

— CSPAN (@cspan) October 4, 2020