kit

തളിപ്പറമ്പ്: കൊവിഡ് ഡ്യൂട്ടിയിൽ പ്രവേശിക്കും മുമ്പ് ധരിക്കാൻ നല്കിയ പി.പി.ഇ കിറ്റ് കണ്ട് കണ്ണൂർ ഗവ. മെഡി. കോളേജിലെ നഴ്സുമാർ പതറി- പൊട്ടിച്ചെടുത്ത പുതുപുത്തൻ പായ്ക്കറ്റിലെ കിറ്റുകളിൽ ചോരക്കറപോലെ പാടുകൾ! മറ്റൊരു പായ്‌ക്കറ്ര് പൊട്ടിച്ചപ്പോൾ അതിലും അതേ പാടുകൾ കണ്ടതോടെ പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും വിവരമറിയിച്ചു.

ഉപയോഗിച്ച പി.പി.ഇ കിറ്രുകൾ നശിപ്പിച്ചു കളയുന്നതിനു പകരം പുതിയ പായ്ക്കറ്റിലാക്കി തിരിച്ചെത്തിയെന്നാണ് സംശയം. ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്ന നടപടിയിൽ നഴ്സുമാരുടെ സംഘടനകൾ കടുത്ത പ്രതിഷേധം അധികൃതരെ അറിയിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യമായ പി.പി.ഇ കിറ്രുകൾ മെഡിക്കൽ സർവീസ് കോർപറേഷൻ വഴിയാണ് എത്തുന്നത്.

കണ്ണൂർ ഗവ. മെഡി. കോളേജിലേക്കു നൽകിയ ഒരേ ബാച്ച് നമ്പറിൽപ്പെട്ട മിക്ക കിറ്റുകളിലും രക്തക്കറ കണ്ടെത്തിയതായാണ് ആശുപത്രി അധികൃതർ മെഡിക്കൽ സർവീസസ് കോർപറേഷനെ അറിയിച്ചിട്ടുള്ളത്. ഈ ബാച്ചിലെ കിറ്റുകൾ തിരിച്ചെടുത്ത് പ്രശ്നം ഒതുക്കാനാണ് ശ്രമമെന്ന് നഴ്സുമാരുടെ സംഘടനകൾ ആരോപിക്കുന്നു.

പി.പി.ഇ കിറ്റുകൾക്ക് ക്ഷാമമില്ല. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതില്ല. രക്തകറ കണ്ടെത്താനിടയായത് എങ്ങനെയെന്ന് അറിയില്ല.

ഡോ.ദിലീപ് കുമാർ ജനറൽ മാനേജർ,മെഡിക്കൽ സർവീസ് കോർപറേഷൻ


ര​ക്ത​ക്ക​റ​യ​ല്ല,ഗൂ​ഢാ​ലോ​ചന അ​ന്വേ​ഷി​ക്കും
ക​ണ്ണൂ​ർ​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്ത​ ​ഷൂ​ ​ക​വ​റി​ൽ​ ​നി​റ​വ്യ​ത്യാ​സം​ ​ക​ണ്ട​ത് ​സം​ബ​ന്ധി​ച്ച് ​തെ​റ്റാ​യ​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​ ​രോ​ഗ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ത​ട​സ്സം​ ​സൃ​ഷ്ടി​ക്ക​രു​തെ​ന്ന് ​ആ​ശു​പ​ത്രി​ ​സൂ​പ​ണ്ട് ​ഡോ.​ ​കെ.​ ​സു​ദീ​പ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​
ഇ​തി​നു​പി​ന്നി​ൽ​ ​ഗൂ​ഢാ​ലോ​ച​ന​യു​ണ്ടോ​യെ​ന്ന് ​അ​ന്വേ​ഷി​ക്കും. പി.​പി.​ഇ​ ​കി​റ്റ് ​ധ​രി​ച്ച​ശേ​ഷം​ ​കോ​വി​ഡ് ​സു​ര​ക്ഷ​യ്ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ഷൂ​ ​ക​വ​റി​ലാ​ണ് ​നേ​രി​യ​ ​നി​റ​വ്യ​ത്യാ​സം​ ​ക​ണ്ട​ത്.​ ​ഇ​ത് ​ര​ക്ത​ക്ക​റ​യാ​ണെ​ന്ന് ​ചി​ല​ർ​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​
​നി​റ​വ്യ​ത്യാ​സം​ ​ക​ണ്ട​ത് ​കെ.​എം.​എ​സ്.​സി.​എ​ല്ലി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ടു​ത്തു​ക​യും​ ​പു​തി​യ​ത് ​വി​ത​ര​ണം​ ​ചെ​യ്യാ​മെ​ന്ന് ​അ​വ​ർ​ ​അ​റി​യി​ക്കു​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.​ ​നി​റ​വ്യ​ത്യാ​സം​ ​ക​ണ്ട​ ​ബാ​ച്ചി​ലെ​ ​ഷൂ​ ​ക​വ​ർ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ​ ​വി​ത​ര​ണം​ ​നി​റു​ത്തി​വ​ച്ച​താ​യി​ ​ആ​ശു​പ​ത്രി​ ​സൂ​പ്ര​ണ്ട് ​വ്യ​ക്ത​മാ​ക്കി.