
തിരുവനന്തപുരം: യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ ഹർജിയിലെ തെറ്റായ ആരോപണങ്ങൾ അപകീർത്തി ഉണ്ടാക്കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾ പിൻവലിച്ച് രണ്ടാഴ്‌ചക്കകം മാദ്ധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ നഷ്‌ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു.
തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എമ്മാണ്. സി.പി.എമ്മിനെ പ്രീതിപ്പെടുത്തി സി.ബി.ഐ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമം. സന്തോഷ് ഈപ്പന്റെ ആരോപണങ്ങൾ കോടിയേരി ഏറ്റു പിടിച്ചത് സി.പി.എമ്മുമായുള്ള ഒത്തുകളിക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ ഫോണോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.