
നടി മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നിറവയറോടെ പട്ടുസാരിയുടുത്ത് നിൽക്കുന്ന മേഘ്‌നയുടെ ചിത്രങ്ങൾ കാണുന്നവരുടെ മനസ് വേദനിക്കാതിരിക്കില്ല. മേഘ്‌നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ വേർപാട് ആരോധർക്ക് ഇപ്പോഴുംവിശ്വസിക്കാനാകുന്നില്ല. പത്ത് വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് ഇരുവരും 2018ൽ വിവാഹിതരാകുന്നത്. ഇക്കഴിഞ്ഞ ജൂലായിലായിരുന്നു ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വരുന്നതിന്റെ സന്തോഷത്തിനിടയിലായിരുന്നു ഈ അപ്രതീക്ഷിത വേർപാടുണ്ടായത്. എന്തായാലും നിറവയറുമായി ഇരിക്കുന്ന മേഘ്‌നയ്‌ക്ക് തൊട്ടരികിലായി തന്നെ ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കി വച്ചിരുന്നു. 'എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും, എന്നെന്നേക്കും എല്ലായ്‌പ്പോഴും,' ഇതായിരുന്നു ചിത്രങ്ങൾ പങ്കുവച്ച് മേഘ്‌ന കുറിച്ചത്.