
കൊവിഡ് വ്യാപനം തുടങ്ങിയതോടെ എല്ലാവരും വീടുകളിലൊതുങ്ങി. പ്ലാൻ ചെയ്ത യാത്രകളൊക്കെ മുടങ്ങി. താരങ്ങൾ ഉൾപ്പെടെ പലരും പണ്ട് പോയ യാത്രകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ മാസങ്ങൾക്ക് ശേഷം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെറിയ രീതിയിൽ ആളുകളൊക്കെ വീണ്ടും യാത്ര പോകാൻ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.
നടി കനിഹ കുടുംബത്തോടൊപ്പം മഹാബലിപുരത്തെ ബീച്ചിൽ കാഴ്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ. 'വേലിയേറ്റവും വേലിയിറക്കവുമുള്ള സമുദ്രമാണ് ജീവിതം, അതൊക്കെ താണ്ടി മുന്നോട്ടപോകണം' എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുടുംബവുമൊത്തുള്ള ചിത്രങ്ങളൊക്കെ കനിഹ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കൊവിഡിന് മുമ്പ് നടത്തിയ പാരീസ് യാത്രയുടെ ചിത്രവും, കൊടൈക്കനാലിൽ നിന്നുള്ള ചിത്രങ്ങളുമൊക്കെ നടി നേരത്തെ പങ്കുവച്ചിരുന്നു.