
ന്യൂഡിൽസ് സമൂസ
ചേരുവകൾ
മൈദ : 1 കപ്പ്
നെയ്യ് ഉരുക്കിയത് : 3 ടേ. സ്പൂൺ
ഉപ്പ് : ഒരു നുള്ള്
ഫില്ലിംഗിന്
നൂഡിൽസ് വേവിച്ചത് : ഒരു കപ്പ്
ചില്ലി സോസ് : 1 ടീ സ്പൂൺ
എണ്ണ : 3 ടേ. സ്പൂൺ വറുക്കാൻ
സോയാ സോസ് : 2 തുള്ളി
ഫില്ലിംഗ് തയ്യാറാക്കുന്ന വിധം : ഒരു പാനിൽ എണ്ണ ഒഴിച്ച് നൂഡിൽസിട്ട് ചെറുതീയിൽ വച്ച് വറക്കുക. പൊൻനിറമാകുമ്പോൾ കോരി വയ്ക്കുക.
തയ്യാറാക്കുന്ന വിധം
മൈദയും ഉപ്പും കൂടി തെള്ളി ഒരു ബൗളിലിടുക. ഇതിൽ നെയ്യൊഴിച്ച് തിരുമ്മി പിടിപ്പിക്കുക. റൊട്ടിപ്പൊടി പോലാക്കുക. ആവശ്യത്തിന് വെള്ളമൊഴിച്ച് കുഴച്ച് മയമാക്കുക. ഇത് നാലു സമഭാഗങ്ങൾ ആക്കുക. ഇവ പരത്തി 3 ഇഞ്ച് വ്യാസമുള്ള വൃത്തങ്ങൾ ആക്കുക. രണ്ടായി മുറിക്കുക. ഇതിൽ ഒരെണ്ണമെടുത്ത് കോൺ ആകൃതിയിലാക്കുക. ഇതിൽ വറുത്ത നൂഡിൽസിൽ ഒരു പങ്കിടുക. അരികുകൾ സീൽ ചെയ്ത് സമൂസയുടെ ആകൃതി വരുത്തുക. ചൂടെണ്ണയിൽ വറുത്ത് കോരുക.

പെപ്പറി മഷ്റൂം
ചേരുവകൾ
ബട്ടർ മഷ്റൂം : 300 ഗ്രാം
ഇഞ്ചി,
വെളുത്തുള്ളി പേസ്റ്റ് : 4 ടീ സ്പൂൺ
പച്ചമുളകരച്ചത് : 1 ടീ സ്പൂൺ
കുരുമുളകുപൊടി : 2 ടീ സ്പൂൺ
തൈര് :2 ടേ സ്പൂൺ
എണ്ണ : 1 കപ്പ്
ഉപ്പ് : പാകത്തിന്
അലങ്കരിക്കാൻ : കുരുമുളക് പൊടി - കുറച്ച്
തയ്യാറാക്കുന്ന വിധം
മഷ്റൂമിന്റെ അവിടവിടെ ചെറുതായി കുത്തുക. കഴുകി വയ്ക്കുക. മഷ്റൂമിൽ എണ്ണ ഒഴിച്ചുള്ള ചേരുവകൾ ചേർത്ത് പിടിപ്പിച്ച് 15 മിനിട്ട് വയ്ക്കുക. ഒരു നോൺസ്റ്റിക് പാൻ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതിൽ മഷ്റൂമും ബാക്കി ചേരുവകളും ചേർത്ത് എല്ലാം നന്നായി വറ്റിച്ച് (ഇടയ്ക്കിടെ എണ്ണ ഒഴിക്കണം) വാങ്ങുക. കുരുമുളകുപൊടി വിതറി വിളമ്പുക.

വെജിറ്റബിൾ കൊഫ്ത
ചേരുവകൾ
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് : ഒരു കപ്പ്
മത്തങ്ങാ തൊലി ചെത്തി വേവിച്ചുടച്ചത് : ഒരു കപ്പ്
സോയാബാളുകൾ വേവിച്ച് നന്നായരച്ചത് : ഒരു കപ്പ്
എണ്ണ : 2 കപ്പ്
ഉപ്പ് : പാകത്തിന്
പച്ചമുളക് അരച്ചത് : ഒരു ടീ സ്പൂൺ
വെളുത്തുള്ളി : 2 ടീ സ്പൂൺ
കോൺഫ്ളോർ : 2 ടേ. സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ എണ്ണ ഒഴിച്ചുള്ള ചേരുവകൾ എടുത്ത് യോജിപ്പിക്കുക. ഇവ നന്നായി കുഴച്ച് നാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി ചൂടെണ്ണയിൽ വറുത്ത് കോരുക.

പനീർ പൊട്ടറ്റോ ബ്രഡ് പക്കോര
ചേരുവകൾ
റൊട്ടി : 2 സ്ളൈസ്
പനീർ : 1 റൊട്ടി കഷ്ണത്തിന്റെ വലുപ്പത്തിൽ
പൊട്ടറ്റോ ലെയറിന്
ഉരുളക്കിഴങ്ങ്
വേവിച്ചത് : ഒരു കപ്പ്
എണ്ണ : 3 ടേ. സ്പൂൺ
ജീരകം വറുത്ത്
പൊടിച്ചത് : 1 ടീ സ്പൂൺ
മുളകുപൊടി : അര ടീ സ്പൂൺ
നാരങ്ങാനീര് : 1 ടീ സ്പൂൺ
ഉപ്പ് : പാകത്തിന്
ചീസ് ലെയറിന് :
ചീസ് : 1 സ്ളൈസ്
എണ്ണ : വറുക്കാൻ
ബാറ്ററിന് :
കടലമാവ് : 4 ടേ. സ്പൂൺ
മുളകുപൊടി : രണ്ട് നുള്ള്
ഉപ്പ് : പാകത്തിന്
ബാറ്റർ തയ്യാറാക്കുന്ന വിധം
കടലമാവ്,ഉപ്പ്, മുളകുപൊടി എന്നിവ ഒരു ബൗളിൽ ഇട്ട് കുറച്ച് വെള്ളമൊഴിച്ച് കട്ടിയായ ബാറ്റർ തയ്യാറാക്കുക. ഇതിൽ റൊട്ടികഷ്ണങ്ങൾ മുക്കി ചൂടെണ്ണയിൽ വറുത്ത് കോരുക. ഇനി പൊട്ടറ്റോ ലെയർ തയ്യാറാക്കാം. 3 ടേ. സ്പൂൺ എണ്ണ ഒരു പാനിലൊഴിച്ച് ചൂടാക്കുക. ഉടച്ചുവച്ച ഉരുളക്കിഴങ്ങ്, ജീരകം പൊടിച്ചത്, മുളകുപൊടി, നാരങ്ങാനീര്, ഉപ്പ് എന്നിവ ചേർക്കുക. നന്നായിളക്കി രണ്ടു മിനിട്ട് വേവിച്ച ശേഷം വാങ്ങുക.
പക്കോര തയ്യാറാക്കാൻ :
ഒരു സ്ളൈസ് റൊട്ടി എടുത്ത് അതിൽപനീർ സ്ളൈസ് വയ്ക്കുക. മീതെ പൊട്ടറ്റോ ലെയർ വ്യാപിപ്പിക്കുക. ചീസ് സ്ളൈസ് ഇതിന് മീതെയായും വയ്ക്കുക. മറ്റേ റൊട്ടികഷ്ണം കൊണ്ടിത് മൂടുക. ഇത് രണ്ടായി മുറിച്ച് രണ്ട് ത്രികോണങ്ങൾ ആക്കുക. ഇവ രണ്ടും ബാറ്ററിൽ നന്നായി മുക്കി ചൂടെണ്ണയിൽ വറുത്ത് ഇരുവശവും കരുകരുപ്പാക്കി കോരുക. ചീസ് ഒഴിവാക്കിയും ഈ പക്കോര തയ്യാറാക്കാം.