suhana-khan

നിറത്തിന്റെ പേരിൽ ലോകമെങ്ങും പ്രതിഷേധം അറിയിക്കുമ്പോൾ ഇതാ ഒരു താരപുത്രി കൂടി അതിൽ പങ്കു ചേരുകയാണ്. ഷാരൂഖ് ഖാന്റെ മകൾ സുഹാനയാണ് ചെറുപ്പം മുതൽ തനിക്ക് നേരിടേണ്ടി വന്ന കളിയാക്കലുകളെ കുറിച്ചിപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

' പൂർണ വളർച്ചയെത്തിയ സ്ത്രീകളിൽ നിന്നും പുരുഷന്മാരിൽ നിന്നും എന്റെ പന്ത്രണ്ട് വയസുമുതൽ നിറത്തിന്റെ പേരിൽ തന്നെ വിരൂപയെന്ന വിളി കേട്ടയാളാണ് ഞാൻ. ഈ പ്രായപൂർത്തിയായവരൊക്കെ നമ്മൾ എല്ലാം ഇന്ത്യക്കാരാണ്, അതിനാൽ ബ്രൗൺ നിറത്തിലുള്ളവരാണെന്ന സത്യം മനസിലാക്കണം. വ്യത്യസ്‌തമായ പല വർണവ്യത്യാസങ്ങളുണ്ടെങ്കിലും എത്രയൊക്കെ ശ്രമിച്ചാലും മെലാനിനിൽ നിന്ന് മാറി നിൽക്കാൻ നമുക്കാവില്ലലോ, നിങ്ങളുടെ ആളുകളെത്തന്നെ വെറുക്കുന്നു എന്നതിനർത്ഥം നിങ്ങൾക്കുള്ളിലെ അരക്ഷിതാവസ്ഥ തന്നെയല്ലേ... ' അഞ്ചടി പൊക്കവും വെളുത്ത നിറവുമില്ലെങ്കിൽ സുന്ദരി അല്ല എന്ന് നമ്മുടെ വിവാഹ വീടുകളിൽ നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഞാൻ അഞ്ചടി മൂന്ന് ഇഞ്ച് ഉയരമുള്ള ബ്രൗൺ നിറമുള്ളയാളാണ്, അതിൽ വളരെ അധികം സന്തോഷവതിയാണ്. നിങ്ങളും അങ്ങനെയാകൂ, "ഇതായിരുന്നു സുഹാനയുടെ കുറിപ്പ്.