
ടാറ്റു കുത്തിയ അനുഭവം പങ്കുവച്ച് നടി ശ്രിത ശിവദാസ്. ടാറ്റു സ്റ്റുഡിയോസിന് നന്ദി പറഞ്ഞു കൊണ്ടാണ് ശ്രിതയുടെ പോസ്റ്റ്. ഇനിയുള്ള ജീവിതത്തിൽ ഏറെ അഭിമാനത്തോടെ ചേർത്തു പിടിക്കുന്ന ഒന്നായിരിക്കും ഇതെന്ന് ടാറ്റു കുത്തിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രിത കുറിച്ചു. വളരെ കഫംർട്ടബിൾ ആയ പ്രോസസ് ആയിരുന്നു. ദുർബല മനസ്കയായ ഈ തുടക്കക്കാരിയോട് ഏറെ സമാധാനത്തോടെ ടാറ്റു പതിപ്പിക്കാൻ കാണിച്ച മനസിന് ഒത്തിരി നന്ദി. മറ്റൊന്ന് കൂടി വേണമെന്ന ആഗ്രഹം ഇത് ജനിപ്പിച്ചിട്ടുണ്ട് എന്നും ടാറ്റു പതിപ്പിച്ച കുൽദീപ് കൃഷ്ണയെ അഭിനന്ദിച്ച് താരം കുറിച്ചു. പിൻകഴുത്തിലാണ് ചിത്രശലഭത്തിന്റെ ടാറ്റു കുത്തിയിരിക്കുന്നത്. നടി ഗൗതമി നായർ, ഗായിക കാവ്യ അജിത്ത് എന്നിവരും ശ്രിതയുടെ ആദ്യ ടാറ്റുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. മണിയറയിലെ അശോകൻ ചിത്രമാണ് ശ്രിതയുടെതായി ഒടുവിൽ പുറത്തിറങ്ങിയത്.ഓർഡിനറി ആണ് ശ്രിതയുടെ ആദ്യ സിനിമ. കുഞ്ചാക്കോ ബോബനും ബിജു മേനോനും വേഷമിട്ട ചിത്രത്തിലൂടെ ശ്രദ്ധേയായ താരം പന്ത്രണ്ടോളം സിനിമകളുടെ ഭാഗമായി. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി നിന്ന താരം വീണ്ടും അഭിനരംഗത്ത് സജീവമായിരിക്കുകയാണ്. ഡൂഡി എന്ന സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.