
ന്യൂഡൽഹി: ഈവർഷത്തെ ജെ ഇ ഇ അഡ്വാൻസ്ഡ് ഫലം പ്രസിദ്ധീകരിച്ചു. ഐ ഐ ടി മുംബയ് സോണിലെ ചിരാഗ് ഫാലോറിനാണ് കോമൺ റാങ്ക് ലിസ്റ്റിൽ (സി ആർ എൽ ) ഒന്നാം റാങ്ക്. 352/396 ആണ് സ്കോർ. വനിതാ വിഭാഗത്തിൽ കനിഷ്കാ മിത്തലാണ് ടോപ്പർ. സ്കോർ 315/ 396 . ആൾ ഇന്ത്യാ റാങ്ക് ലിസ്റ്റിൽ 17ാം സ്ഥാനമാണ് കനിഷ്കയ്ക്ക്.പരീക്ഷ എഴുതിയവർക്ക് jeeadv.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ഫലങ്ങൾ പരിശോധിക്കാം.
ഏറെ എതിർപ്പുകൾക്കുശേഷമാണ് ഇത്തവണത്തെ ജെ ഇ ഇ പരീക്ഷ നടന്നത്. രാജ്യത്ത് കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് ആത്മഹത്യാപരമായ നീക്കമെന്നാരോപിച്ച് നിരവധി സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ശക്തമായ മുന്നൊരുക്കങ്ങളാേടെ കേന്ദ്രം പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുതവണയാണ് ജെ ഇ ഇ പരീക്ഷ മാറ്റിവച്ചത്.