
ശ്രീനഗർ: ജമ്മുകാശ്‌മീരിൽ ഭീകരരുമായുളള ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് വീരമൃത്യു. തെക്കൻ കാശ്‌മീരിലെ പാംപോരയിലാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. പരിക്കേറ്റ സൈനികർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് ഭീകരർക്ക് വേണ്ടിയുളള തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഹൈവേയിൽ സുരക്ഷയ്‌ക്കായി നിന്നിരുന്ന ജവാന്മാർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.