eee

ഒരു മാത്രയിൽ മനസിലേക്കോടിയെത്തി

കണ്ണിമ ചിമ്മാതെയങ്ങോളമിങ്ങോളം

രശ്‌മിപ്രഭാവത്താലീണമായി

സ്‌നേഹസ്‌പർശനമാം

ആർദ്രത നൈസർഗികമാ-

മെൻമേൽ ചൊരിഞ്ഞാലെത്ര ധന്യേ!

സഹസ്രാബ്‌ദങ്ങളാം

ഭക്തിസാന്ദ്രമാത്തേരിലേറി

നിനവിൽ മുങ്ങി മുഴുകി

കാത്തിരിക്കുന്നു ഞാൻ

ഉരിയാടാനാവില്ല തെല്ലുമേ

ശുഷ്‌കിക്കല്ലേയെന്നെ

ബോധമറതൻ തിരശീല നീക്കി

ഉള്ളിൽ പുഷ്ടപ കവാടത്തിന്നൊ-

രാശയൂർന്നൂർന്നിറങ്ങുന്നു

സായൂജ്യം പൂകാനായി

ആത്മനിർവൃതിയാലൊരു വെള്ളി വെളിച്ചം!

വിടരട്ടെ ഉൾക്കണ്ണിൽ

പിന്നെ പുറംകണ്ണിലും.