
കോട്ടയം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് സഹോദരീ പുത്രന്റെ അടിയേറ്റ് വൃദ്ധൻ മരിച്ചു. മറയൂർ പട്ടംകോളനി ലക്ഷ്മീ വിലാസത്തിൽ പരമേശ്വരൻ (62) ആണ് കൊല്ലപ്പെട്ടത്. പരമേശ്വരന്റെ സഹോദരിയുടെ മകൻ പ്രവീൺ (25) വാക്കത്തികൊണ്ട് നട്ടെല്ലിന് അടിച്ചുകൊല്ലുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് മൂന്ന് മണിയോടെ ഇരുരും തമ്മിൽ കയ്യാങ്കളിയായി.
അടിയേറ്റ് പരമേശ്വരൻ ബോധരഹിതനായതിനെ തുടർന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി എട്ടുമണിയോടെ 
മരണം സംഭവിച്ചു. 
പ്രതിയെ മറയൂർ എസ്.ഐ ജി. അജയകൂമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും. പരമേശ്വരൻ കുടുംബ സമേതം കൊല്ലത്താണ് താമസിക്കുന്നത്.  ഭൂമിയും കുടുംബവീടും ഉള്ളതിനാൽ  പരമേശ്വരൻ ഇടയ്ക്കിടക്ക് മറയൂരിൽ വന്നുപോയിരുന്നു. സുലോചനയാണ് പരമേശ്വരന്റെ ഭാര്യ. മക്കൾ: വിജയകുമാർ, സുനിത