
സ്റ്റോക്ക്ഹോം: ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുളള നോബൽ സമ്മാനം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ജെ ആൽട്ടർ,ചാൾസ് എം റൈസ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കിൾ ഹ്യൂട്ടൺ എന്നിവർക്കാണ് സമ്മാനം. ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് മൂന്നു പേരും നോബൽ സമ്മാനത്തിന് അർഹരായത്.
BREAKING NEWS:
The 2020 #NobelPrize in Physiology or Medicine has been awarded jointly to Harvey J. Alter, Michael Houghton and Charles M. Rice “for the discovery of Hepatitis C virus.” pic.twitter.com/MDHPmbiFmS— The Nobel Prize (@NobelPrize) October 5, 2020
 
രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി സിറോസിസും, ലിവർ ക്യാൻസറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ നിർണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേൽ സമ്മാനജൂറി വിലയിരുത്തി.