thar

മഹീന്ദ്രയുടെ ജനപ്രിയ വാഹനമായ ഥാറിന്റെ പുതുക്കിയ പതിപ്പിന്റെ വില പ്രസിദ്ധീകരിച്ചു. പെട്രോൾ, ഡീസൽ എൻജിനുകളിലായി മാനുവൽ ഓട്ടോമാറ്റിക് നാലു വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കുന്ന ഥാറിന്റെ എക്‌സ്‌ഷോറൂം വില 9.80 ലക്ഷം മുതൽ 12.95 ലക്ഷം രൂപ വരെയാണ്. എ.എക്‌സ്, എൽ.എക്‌സ് എന്നീ രണ്ട് സീരീസിലാണ് ഥാർ എത്തുന്നത്. പുതുക്കിയ ഥാർ എ.എക്‌സ് അഡ്വഞ്ചർ മോഡലും എൽ.എക്‌സ് ലൈഫ് സ്റ്റൈൽ മോഡലുമായിരിക്കും. എ.എക്‌സ് വേരിയന്റിൽ 16 ഇഞ്ച് സ്റ്റീൽ വീലും എൽ.എക്‌സ് വേരിയന്റിൽ 18 ഇഞ്ച് അലോയി വീലുമാണ് വശങ്ങളിലെ ആകർഷണീയത. ഇതിന് പുറമേ ടച്ച് സ്‌ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്‌പ്ലേ, റിയർ പാർക്കിംഗ് മിറർ, പവർ ഫോൾഡിംഗ് മിറർ എന്നിവയൊക്കെയായിട്ടാവും പുതിയ ഥാറിന്റെ വരവ്. മികച്ച സുരക്ഷയ്‌ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പി തുടങ്ങിയവയുമുണ്ടാവും.