
കൊല്ലം: അയൽവാസിയായ വീട്ടമ്മയ്ക്ക് നേരെ കുളിമുറിയിൽ കടന്ന് കയറി ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കിഴക്കേ
കല്ലട കൊടുവിള പരിച്ചേരി തെക്കേ പ്ളാവിള ചരുവിൽ വീട്ടിൽ വിനോദിനെയാണ്(36) കിഴക്കേകല്ലട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം.വീടിന് പുറത്തുള്ള കുളിമുറിയിൽ വീട്ടമ്മ കുളിക്കുന്നതിനിടെ വിനോദ്  കുളിമുറിയുടെ കൊളുത്ത് ഇളക്കി അകത്ത് കടക്കുകയുമായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപെട്ടു. തുടർന്ന് ഇവർ കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.