
മുത്തശ്ശിക്കഥകളിൽ പറയുന്ന പോലെയൊരു വീടാണ് അങ്ങ് കാനഡയിലെ വാൻകൂവറിൽ സ്ഥിതി ചെയ്യുന്ന ബ്രൂസ് വിൻക്ലർ. ഈ വീട് കാണുമ്പോൾ നാടോടിക്കഥകളിലെ കഥാപാത്രങ്ങളുടെ വീടാണ് ആദ്യം മനസ്സിൽ ഓടിയെത്തുക. ബ്രിട്ടീഷ് കൊളംബിയയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഉടമയായ ബ്രൂസ് വിൻക്ലർ ആണ് വീടിനു വിൻക്ലർ കോട്ടേജ് എന്ന കൗതുകകരമായ പേര് നല്‍കിയത്. സൽ ആൻഡ് ഗ്രേറ്റൽ കോട്ടേജ് എന്നും വീടിനു പേരുണ്ട്. ടിം ലിന്റ്ബർഗും ദാനിയൽ ഹസ്ക്രോഫ്ട്ടും ചേർന്നാണ് ഇങ്ങനെയൊരു വീട് നിർമ്മിച്ചിട്ടുള്ളത്. കടലിനോടു ചേർന്ന് പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ പാകത്തിനൊരു വീട് വേണം എന്നതായിരുന്നു ഉടമയായ ബ്രൂസിന്റെ ആവശ്യം. വൈവിദ്ധ്യങ്ങളായ അനേകം ആശയങ്ങൾ പരീക്ഷിച്ചതിനൊടുവിലാണ് ഇങ്ങനയൊരു വീട് നിർമ്മിച്ചത്. സാധാരണ വീടുകളിൽ കാണുന്ന എല്ലാ സൗകര്യങ്ങളും ഈ വീടിനുമുണ്ട്. മുകളിൽ ആവശ്യത്തിലധികം സ്റ്രോറേജ് സ്പേസ് നൽകിയാണ് ഈ വീടിന്റെ അകത്തളം ക്രമീകരിച്ചിട്ടുള്ളത്. ചെറുപ്പം മുതലേ നാടോടിക്കഥകളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന തനിക്ക് ഈ വീട് വളരെ പ്രിയപ്പെട്ടതാണെന്നാണ് ഉടമയായ ബ്രൂസ് വിൻക്ലർ പറയുന്നത്.