m-g-gloster

എംജിയുടെ പ്രീമിയം എസ് യു വിയായ ഗ്ലോസ്റ്ററിന്റെ ബുക്കിംഗ് ആരംഭിച്ചു. ഒരു ലക്ഷം രൂപയാണ് അഡ്വാൻസായി നൽകേണ്ടത്. ഗ്ലോസ്റ്ററിന്റെ പ്രീ ബുക്കിംഗ് വെബ്‌സൈറ്റിലും 200ലേറെ ഡീലർഷിപ്പുകളിലും ബുക്ക് ചെയ്യാം. സൂപ്പർ, സ്‌മാർട്, ഷാർപ്, സേവി നാല് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക സൂപ്പർ, സ്‌മാർട് എന്നീ വേരിയന്റുകൾ 163 പിഎസ് കരത്തോടെ രണ്ടു ലീറ്റർ ടർബോ ഡീസൽ എൻജിനോടെയും ഷാർപ്, സേവി എന്നീ പതിപ്പുകൾ 218 പിഎസ് കരുത്തുള്ള 2 ലീറ്റർ ട്വിൻ ടർബോ ഡീസൽ എൻജിനോടെയുമാണ് ലഭിക്കുക. സെഗ്‌മെന്റിൽ ആദ്യമായി ലെവൽ 1 ഓട്ടണമസ് സാങ്കേതിക വിദ്യയുമായാണ് എംജി ഗ്ലോസ്റ്റർ വിപണിയിലെത്തുന്നത്.