
നടി മേഘ് ന രാജിന്റെ സീമന്തചടങ്ങുകളുടെ വീഡിയോ ആരാധകർ ഏറ്റെടുത്തു. ചടങ്ങിലെ വേദിയിൽ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സർജയുടെ വലിയൊരു കട്ടൗട്ട് സ്ഥാപിച്ചിരുന്നു.കഴിഞ്ഞ വർഷം ജൂലായിലാണ് കുടുംബാംഗങ്ങളെയും ആരാധകരയുമെല്ലാം ദുഖത്തിലാഴ്ത്തി.കന്നട നടൻ ചിരഞ്ജീവി സർജ വിട പറഞ്ഞത് തന്റെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് മേഘ് ന ഇപ്പോൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം വൈകാരികമായ അടിക്കുറിപ്പും മേഘ് ന ചേർത്തിരുന്നു. എനിക്ക് വളരെ സവിശേഷമായ രണ്ടുപേർ.ഇങ്ങനെയാണ് ഇപ്പോൾ ചീരു വേണ്ടിയിരുന്നത്. ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും. എന്നെന്നേക്കും എല്ലായ്പ്പോഴും. മേഘ് ന കുറിച്ചു.