
കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ മൂന്ന് ഉപദേശകർക്കും അസിസ്റ്റന്റിനും കൊവിഡ്. മുഖ്യ ഉപദേഷ്ടാവ് ബിഷ്ണു റിമൽ, വിദേശകാര്യ ഉപദേഷ്ടാവ് രാജൻ ഭട്ടാരി, മാദ്ധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, അസിസ്റ്റന്റ് ഇന്ദ്ര ബന്ദാരി എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.നേരത്തെ ഒലിയുടെ കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.