eee

ജീ​വി​ത​ത്തി​ൽ​​ പ​ച്ച​പ്പ് ​ വ​ന്ന​ ​കാ​ഴ്‌​ച​ക​ളെ​ക്കു​റി​ച്ച് ​ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രൊ​ഫ.​ ​ശോ​ഭീ​ന്ദ്രൻ

ഞാ​ൻ​ ​ഒ​രു​ ​ജോ​ലി​ക്കാ​ര​നാ​ക​ണം​ ​എ​ന്നാ​യി​രു​ന്നു​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​മോ​ഹം.​ 1974​ ​ൽ​ ​ബാം​ഗ്ലൂ​ർ​ ​ഗ​വ.​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​ ​ജോ​ലി​ ​ല​ഭി​ച്ചു.​ ​ജോ​ലി​യ്‌​ക്കൊ​പ്പം​ അതൊ​രു​ ​സ്വാ​ത​ന്ത്ര്യ​ ​പ്ര​ഖ്യാ​പ​നം​ ​കൂ​ടി​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​ചി​ത്ര​ദു​ർ​ഗ​യി​ലെ​ ​ഒ​രു​ ​ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള​ ​കോ​ളേ​ജി​ലേ​ക്ക് ​സ്ഥ​ലം​മാ​റ്റ​മാ​യി.​ ​താ​മ​സം​ ​മൊ​ള​ക്കാ​ൽ​മു​രു​ ​എ​ന്ന​ ​ത​നി​ ​കു​ഗ്രാ​മ​ത്തി​ൽ.​ ​ക​ർ​ണാ​ട​ക​യി​ൽ​ ​നി​ന്നും​ ​പു​റ​ത്തു​ള്ള​ ​ഒ​രാ​ൾ​ ​ഞാ​ൻ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​കു​ട്ടി​ക​ൾ​ക്ക് ​അ​തെ​ന്തോ​ ​വ​ലി​യ​ ​കൗ​തു​ക​മാ​യി​രു​ന്നു.​​ ​​ ​ഒ​രു​ ​ഒ​ഴി​വ് ​ദി​വ​സം​ ​ഏ​തോ​ ​ചി​ന്ത​യി​ലാ​ണ്ടി​രി​ക്ക​വേ​ ​ര​ണ്ടു​മൂ​ന്ന് ​കു​ട്ടി​ക​ൾ​ ​വീ​ട്ടി​ൽ​ ​വ​ന്നു.​ ​ഞാ​ൻ​ ​പ​ഠി​പ്പി​ക്കു​ന്ന​വ​ർ​ ​ത​ന്നെ.​ ​ന​മു​ക്ക് ​ആ​ ​കു​ന്നി​ൻ​ ​മു​ക​ളി​ൽ​ ​പോ​കാം​ ​സാ​റേ,​ ​അ​വി​ടെ​ ​ന​ല്ല​ ​കാ​ഴ്ച​യാ​ണ്.​ ​അ​വ​ർ​ ​പ​റ​ഞ്ഞു.​ ​സാ​റി​നെ​യും​ ​കൊ​ണ്ട് ​യാ​ത്ര​ ​പോ​കാ​നു​ള്ള​ ​വ​ല്ലാ​ത്ത​ ​ഒ​രു​ ​ആ​വേ​ശം​ ​അ​വ​രു​ടെ​ ​മു​ഖ​ത്തു​ണ്ടാ​യി​രു​ന്നു.​ ​മു​ക​ളി​ലെ​ത്താ​ൻ​ ​കു​റേ​സ​മ​യം​ ​എ​ടു​ത്തി​രു​ന്നു.​ ​ആ​ ​കു​ന്നി​ൻ​ ​മു​ക​ളി​ൽ​ ​നി​ന്ന് ​നോ​ക്കി​യാ​ൽ​ ​മു​ഴു​വ​ൻ​ ​കാ​ണാ​മാ​യി​രു​ന്നു.​ ​ചി​ല​ ​പ്ര​ത്യേ​ക​ ​പ​ഴ​വ​ർ​ഗ​ങ്ങ​ൾ​ ​കൊ​ണ്ട് ​സ​മൃ​ദ്ധ​മാ​യി​രു​ന്നു​ ​കു​ന്നു​ക​ൾ.​ ​പി​ന്നീ​ട് ​ജീ​വി​ത​ത്തി​ൽ​ ​ഒ​ഴി​വു​ദി​ന​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല. ചി​റ​യി​ൽ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​കു​ളി,​ ​കാ​വ് ,​ അ​മ്പ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശ​നം.​ ​ചി​ല​പ്പോ​ൾ​ ​അ​വ​രു​ടെ​ ​വീ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി​ ​ഭ​ക്ഷ​ണം​ ​ത​രും.​ ​മ​റ്റു​ ​ചി​ല​പ്പോ​ൾ​ ​ഭ​ക്ഷ​ണം​ ​വീ​ട്ടി​ലേ​ക്കു​ ​കൊ​ണ്ടു​വ​രും.​ ​കു​ന്നി​ൻ​ ​മു​ക​ളി​ലെ​ ​രാ​ത്രി​കാ​ല​ ​ഉ​ത്സ​വ​മൊ​ക്കെ​ ​വ​ല്ലാ​ത്ത​ ​അ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു.​ ​നാ​ട്ടി​ൻ​ ​പു​റ​ത്തി​ന്റെ​ ​നൈ​ർ​മ​ല്യ​വും​ ​കു​ട്ടി​ക​ളു​ടെ​ ​സ്നേ​ഹ​വും​ ​അ​വ​ർ​ ​ത​ന്ന​ ​നാ​ട്ടു​പ​ഴ​ങ്ങ​ളോ​ടൊ​പ്പം​ ​രു​ചി​ച്ച​റി​ഞ്ഞു.​ ​പ​തു​ക്കെ​പ്പ​തു​ക്കെ​ ഞാൻ അ​വി​ടു​ത്തെ​ ​ഒ​രാ​ളാ​വു​ക​യാ​യി​രു​ന്നു.