കെ ടി എമ്മിന്റെ സൂപ്പർ സ്പോർട്സ് ശ്രേണിയെ പുതുനിറങ്ങളിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ആർസി 390, ആർസി 200, ആർസി 125 എന്നിവ ഇനി മെറ്റാലിക് സിൽവർ, ഇലക്ട്രോണിക് ഓറഞ്ച്, ഡാർക്ക് ഗൽവാനൊ നിറങ്ങളിൽ വിൽപ്പനയ്ക്കെത്തും.
നിറങ്ങളിൽ മാറ്റം വരുത്തുന്നുണ്ടെങ്കിലും വാഹനത്തിന്റെ വിലയിൽ ഒരു വർദ്ധനവും ഉണ്ടാകില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിലുള്ള നിറങ്ങളോട് ചേർന്നു പോകുന്ന നിറങ്ങളെയാണ് പുതുതായി പരിഗണിച്ചിരിക്കുന്നത്.