psc-exam

തിരുവനന്തപുരം:ഒക്ടോബർ 7,8,9 തീയതികളിൽ പി.എസ്.സി ആസ്ഥാനത്തും, ജില്ല, മേഖല ഓഫീസുകളിലും നടത്തേണ്ടിയിരുന്ന ഇന്റർവ്യു പരീക്ഷകൾ മാ‌റ്റിവച്ചതായി പി.എസ്.സി അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

വിവിധ വകുപ്പുകളിലേക്കുള‌ള ഗ്രേഡ് 2 കോൺഫിഡൻഷ്യൽ അസിസ്‌റ്റന്റ് (പട്ടികജാതി-പട്ടികവർഗം) തസ്‌തികയിലേക്ക് ഡിസ്‌റ്റേഷൻ ആന്റ് ട്രാൻസ്‌ക്രിപ്‌ഷൻ പരീക്ഷ ഒക്‌ടോബർ 9ന് രാവിലെ 10.30 മുതൽ 12.05 വരെ നടത്തും. പരീക്ഷയ്‌ക്കുള‌ള അഡ്‌മിഷൻ ടിക്ക‌റ്റ് പ്രൊഫൈലിൽ ലഭ്യമാണ്.