teddy

വാഷിംഗ്ടൺ: ഒരു പട്ടിക്കുട്ടി തന്റെ പിറന്നാളാഘോഷം കൊണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാക്കിയിരിക്കുകയാണ്. ടെഡി എന്ന കുഞ്ഞൻ പട്ടിക്കുട്ടിയാണ് തന്റെ ബർത്ത് ഡേ കിടിലനായി ആഘോഷിച്ച് സംഭവമാക്കിയത്. വിവിധ വർണങ്ങളിലുള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ച മേശയിൽ പിറന്നാൾ കേക്ക് മുറിക്കാൻ നിൽക്കുന്ന ടെഡിയാണ് വീഡിയോയിലുള്ളത്. തലയിൽ ഒരു ബർത്ത്ഡേ തൊപ്പിയും കക്ഷി അണിഞ്ഞിട്ടുണ്ട്. തൊട്ടടുത്തായി ടെഡിയുടെ പ്രിയ സുഹൃത്ത് ഗിസ്മോയുമുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള ടെഡിയുടെ പിറന്നാൾ ആഘോഷം ഇത്തരത്തിൽ ഗംഭീരമാക്കിയത് വീട്ടുകാർ തന്നെയാണ്. മേശയ്ക്കരികിൽ നിന്ന് മാറി കൂട്ടിയിട്ട ബലൂണുകൾക്കിടയിൽ ചുവന്ന തൊപ്പിയും ധരിച്ചിരിക്കുന്ന ടെഡിയുടെ വീഡിയോ 'മിസ്റ്റർ ടെഡിടെഡ്സ്റ്റ'റെന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. 27സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ 84,000 ലധികം പേരാണ് ഇതിനോടകം കണ്ടത്. ടെഡിയുടെ പിറന്നാളിന് ആശംസാ കമന്റുമായി ആയിരക്കണക്കിന് പേരാണെത്തിയത്.