halal-love-story

സുഡാനി ഫ്രം നൈജീരിയക്ക് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന സിനിമയായ ഹലാല്‍ ലവ് സ്റ്റോറിയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 15 ന് സിനിമ വേള്‍ഡ് വൈഡായി റിലീസ് ചെയ്യുമെന്ന് അറിയിക്കുന്നതാണ് പുതിയ മോഷന്‍ പോസ്റ്റര്‍.

പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സക്കറിയ സംവിധാനം ചെയ്യുന്ന സിനിമയാണു ഹലാല്‍ ലൗ സ്റ്റോറി. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങി പ്രധാന താരങ്ങളെല്ലാം പോസ്റ്ററിലുണ്ട്.

പാര്‍വതി ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുക. സംവിധായകന്‍ സക്കറിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിംഗും അജയ് മേനോന്‍ ചായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ കലാസംവിധാനം അനീസ് നാടോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്. സക്കറിയ, മുഹ്‌സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍ എന്നിവരാണ് കോ പ്രോഡ്യൂസര്‍സ്. മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. പി ആര്‍ ഒ ആതിര ദില്‍ജിത്ത്.