horse

ആൻ അൽബെർട്ട: മുതുകു വളച്ച് ഒരു കാൽ പിന്നോട്ടെടുത്ത് കുനിഞ്ഞ് മുഖമുയർത്തി അവൾ തയാറെടുത്തു. ഒറ്റ കുതിപ്പിൽ ഹർഡിൽസ് ചാടി അപ്പുറത്തേക്ക് ഒരു കുതിരയെപ്പോലെ... എഴുന്നേറ്റ് രണ്ട് കാലുയർത്തി ചിന്നം വിളിക്കാനും അവൾ മറന്നില്ല. എഡംറ്റണിലെ 17കാരിയായ അവ വോഗലാണ് ഒരു കുതിരയെപ്പോലെ ഓടി നടന്ന് എല്ലാവരേയും അമ്പരപ്പിക്കുന്നത്. ഹോഴ്സ് ഗേൾ എന്ന ഓമനപ്പേരും വോഗൽ നേടിക്കഴിഞ്ഞു. ആറു വർഷം മുൻപാണ് വോഗൽ ആദ്യമായി ഒരു കുതിരയെപ്പോലെ നടക്കാനും ഓടാനുമൊക്കെ തുടങ്ങിയത്. പിന്നീട് കഠിനമായ പരിശ്രമത്തിലൂടെ ശരിക്കും കുതിരകളുടെ രീതി പിന്തുടരുകയായിരുന്നു. മനുഷ്യ ശരീരത്തിലെ എല്ലുകൾ കുതിരയുടെ ശരീരത്തിനു സമാനമായി വളഞ്ഞുവരുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കാനായാണ് വോഗൽ ഇത്തരമൊരു പരീക്ഷണം തുടങ്ങിയത്. അതിനായി കുതിരപ്പന്തയത്തിന്റെ നിരവധി വീഡിയോകൾ ഈ കൗമാരക്കാരി കണ്ടു. തന്റെ പരീക്ഷണങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ വോഗൽ പങ്കുവച്ചിരുന്നു. മികച്ച പിന്തുണ ലഭിച്ചതോടെ കൂടുതൽ പരീക്ഷണങ്ങൾ നടത്തി. ഇപ്പോൾ കുതിരക്കൾക്കൊപ്പം ഒരു മത്സരത്തിൽ പങ്കെടുക്കാനും താൻ തയാറാണെന്നാണ് വോഗൽ പറയുന്നത്. എന്തായാലും ഹോഴ്സ് ഗേളിനെ കുതിരപ്പന്തിയിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.