
തന്റെ 'ബബ്‌ളി" ലുക്ക് കൊണ്ട് ആരാധകരെ സ്വന്തമാക്കിയ തെന്നിന്ത്യൻ നായിക ഹൻസിക മെലിയുന്നു. രണ്ടുവർഷത്തെ കഠിനാദ്ധ്വാനം കൊണ്ട് 'സൈസ് സീറോ" യിലെത്തിയ ഹൻസിക തുടർന്നും ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.എന്നാൽ ഭാരം കുറച്ചിട്ടും താരത്തെ തേടി പുതിയ അവസരങ്ങളൊന്നും വന്നിട്ടില്ല.പുത്തൻ ലുക്കിയുള്ള ഫോട്ടോ ഹൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.