ബാഴ്സലോണ 1- സെവിയ്യ 1

മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബാഴ്സലോണയെ സെവിയ്യ സമനിലയിൽ തളച്ചു. ഇരു ടീമുകളും ഒരോ ഗോളടിച്ചു പിരിയുകയായിരുന്നു. ബാഴ്സയുടെ തട്ടകമായ നൗ ക്യാമ്പിൽ നടന്ന മത്സരത്തിൽ എട്ടാം മിനിട്ടിൽ ലൂക്ക് ഡി ജോംഗിലൂടെ സെവിയ്യയാണ് ആദ്യം സ്കോർ ചെയ്തത്. പത്താം മിനിട്ടിൽ ഫിലിപ്പ് കുടീഞ്ഞോ തിരിച്ചടിച്ചു. പിന്നീട് ഇരുകൂട്ടർക്കും വലകുലുക്കാനായില്ല.

കഴിഞ്ഞ ദിവസം ലെവാന്റെയെ 2-0ത്തിന് തോൽപ്പിച്ച നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡാണ് നാലുമത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി പട്ടികയിൽ ഒന്നാമത്. മൂന്ന് കളികളിൽ ഏഴുപോയിന്റുള്ള ബാഴ്സലോണ അഞ്ചാം സ്ഥാനത്താണ്.