
മകൻ ഗോകുലിന് കിടിലം സർപ്രൈസ് കൊടുത്ത് സുരേഷ് ഗോപി. ഗോകുലിന്റ ഇഷ്ട വാഹനമായ ഥാറാണ് സുരേഷ് ഗോപി സമ്മാനമായി നൽകിയത്. മകൻ കോളേജിൽ പഠിച്ചപ്പോൾ പറഞ്ഞിരുന്ന ആഗ്രഹമാണ് അച്ഛൻ ഇപ്പോൾ സാധിച്ചു കൊടുത്തത്. തിരുവനന്തപുരത്തെ എസ്എസ് മഹീന്ദ്രയിൽ നിന്നാണ് താരം വാഹനം ഇറക്കിയത്. ഡീസൽ , പെട്രോൾ എഞ്ചിനുകളിലായി മാനുവൽ ഓട്ടോമാറ്റിക് ഫോർ വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കുന്ന ഥാറിന്റെ എക്‌സ്‌ഷോറൂം വില 9.80 ലക്ഷം മുതൽ 12.95 ലക്ഷം വരെയാണ്