modi-and-shi-jinping

ന്യൂഡൽഹി: അതിർത്തി സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നവംബർ 17ന് നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെ മുഖാമുഖം സംവദിക്കുന്നു. ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിനു ശേഷം ഇതാദ്യമായാണ് മോദിയും ഷിയും മുഖാമുഖം എത്തുന്നത്.

ആഗോള സ്ഥിരതയും സുരക്ഷാ സഹകരണവും നൂതനമായ വളർച്ചയും ബ്രിക്‌സ് സഹകരണത്തിലൂടെ എന്നതാണ് ഉച്ചകോടിയുടെ പ്രമേയമെന്ന് ബ്രിക്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. സമാധാനവും സുരക്ഷയും, സാമ്പത്തികവും ധനകാര്യവും, സാംസ്‌കാരവും ജനങ്ങൾ തമ്മിലുള്ള സാംസ്‌കാരിക വിനിമയവും എന്നീ മേഖലകളിൽ ബ്രിക്സ് രാജ്യങ്ങൾ നയതന്ത്ര സഹകരണം പുലർത്തിയെന്ന് ബ്രിക്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രസീൽ, ചൈന, റഷ്യ, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലെ അംഗങ്ങൾ.