
അമേരിക്കന്‍ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡ് മോട്ടോറോള കഴിഞ്ഞ മാസം ആഗോള വിപണിയില്‍ അവതരിപ്പിച്ച റേസര്‍ 5ജി ഇന്ത്യയിലും വില്പനക്കെത്തിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ 1,24,999 രൂപയുമായി വില്പനക്കെത്തിയ മോട്ടോറോള റേസര്‍ 4ജി മോഡലിന്റെ പിന്‍ഗാമിയാണ് പേര് സൂചിപ്പിക്കും പോലെ 5ജി ഫോണ്‍ ആയ റേസര്‍ 5ജി. ഏറ്റവും രസകരമായ കാര്യം 1,24,999 രൂപ തന്നെയാണ് പുത്തന്‍ റേസര്‍ 5ജിയ്ക്ക് എന്നതാണ്.
റേസര്‍ 4ജി മോഡല്‍ ഇപ്പോള്‍ 8 ജിബി റാമും 256 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള മോട്ടോ റേസര്‍ 5ജി, പോളിഷ് ഗ്രാഫൈറ്റ് കളറില്‍ ആണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ന് മുതല്‍ ബുക്ക് ചെയ്യാവുന്ന മോട്ടോ റേസര്‍ 5ജിയുടെ ഡെലിവറി പക്ഷെ പന്ത്രണ്ടാം തീയതി മുതലാണ് ആരംഭിക്കുക. ലോഞ്ചിന്റെ ഭാഗമായി എച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 10,000 ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് മോട്ടോറോള പ്രഖ്യാപിച്ചിട്ടുണ്ട്.
മോട്ടോ റേസര്‍ 5ജി
ഡ്യുവല്‍-സിം (നാനോ + ഇസിം) മോഡല്‍ ആയ മോട്ടോറോള റേസര്‍ 5ജി, ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ മൈ യുഎക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. മടക്കിവെയ്ക്കാവുന്ന 6.2-ഇഞ്ച് പ്ലാസ്റ്റിക് ഓഎല്‍ഇഡി ഡിസ്‌പ്ലേ ആണ് ഹാന്‍ഡ്സെറ്റിന്. 2,142x876 പിക്സല്‍ റെസല്യൂഷനും 21:9 ആസ്‌പെക്ട് റേഷ്യോയും ഈ ഡിസ്പ്ലേയ്ക്കുണ്ട്. പുത്തന്‍ മോഡലിന്റെ പരിഷ്‌കരിച്ച ഹിന്‍ജ് പാനല്‍ ഗാപ് തീരെയില്ലാത്ത ഡിസ്‌പ്ലേ മടക്കിവയ്ക്കാന്‍ പറ്റും വിധമാണ്.
600x800 പിക്സല്‍ റെസല്യൂഷനും 4:3 ആസ്‌പെക്ട് റേഷ്യോയുമുള്ള സെക്കന്ററി ഡിസ്‌പ്ലേ ആണ് റേസര്‍ 5ജിയുടെ മറ്റൊരു ആകര്‍ഷണം. ക്വിക്ക് വ്യൂ എന്നറിയപ്പെടുന്ന ഈ ഡിസ്‌പ്ലേ ഉപയോഗിച്ച് സെല്‍ഫികളെടുക്കാനും നോട്ടിഫിക്കേഷനുകള്‍ കാണാനും മ്യൂസിക് പ്ലേബാക്കുകള്‍ നിയന്ത്രിക്കാനും കഴിയും. ഒക്ട-കോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 765G എസ്.ഒ.സി പ്രോസസ്സര്‍ ആണ് മോട്ടോ റേസര്‍ 5ജിയുടെ കരുത്ത്.
ഒരു ലക്ഷത്തിന് മുകളില്‍ വിലയുള്ള ഫോണ്‍ ആണെങ്കിലും 4ജി മോഡലിന്റെ 16-മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതാണ്. ഇതില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് റേസര്‍ 5ജിയില്‍ 48 മെഗാപിക്‌സല്‍ പിന്‍ ക്യാമറ ആണ് ഇടം പിടിച്ചിരിക്കുന്നത്. 5 മെഗാപിക്‌സലിന്റെ ക്യമറ പുത്തന്‍ 5ജി മോഡലില്‍ 20-മെഗാപിക്‌സല്‍ ക്യാമറയ്ക്ക് വഴിമാറിയിട്ടുണ്ട്.
15W ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന 2,800mAh ബാറ്ററി ആണ് മോട്ടോറോള റേസര്‍ 5ജിയ്ക്ക്. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്താല്‍ 24 മണിക്കൂര്‍ വരെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ചാര്‍ജ് ഈ ബാറ്ററിക്കുണ്ട് എന്ന് മോട്ടോറോള അവകാശപ്പെടുന്നു. 5ജി, 4ജി സപ്പോര്‍ട്ട്, വൈഫൈ 802.11 ബി/ജി/എന്‍/എസി, എന്‍ എഫ് സി, ജി പി എസ്/എ-ജി പി എസ്, ഗ്ലോനാസ്, ബ്ലൂടൂത്ത് 5.0, ചാര്‍ജ്ജിംഗിനായി യു എസ് ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് ഫോണിലെ കണക്ടിവിറ്റി ഫീച്ചറുകള്‍.