pic

ന്യൂഡൽഹി: മുങ്ങിക്കപ്പലുകളെ തകർക്കാൻ ശേഷിയുള്ള സ്മാർട് സൂപ്പർസോണിക് മിസൈലായ ടോർപ്പിഡോയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഒഡീഷയിലെ വീലർ ദ്വീപിൽ നിന്നുമാണ് ഡി.ആർ.ഡി.ഒ സംഘം സൂപ്പർസോണിക് മിസൈലായ ടോർപിഡോ പരീക്ഷിച്ചത്. തന്റെ ട്വീറ്റിലൂടെയാണ് രാജ്നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്.


"സ്മാർട്ടിന്റെ പരീക്ഷണം ഡി.ആർ.ഡി.ഒ വിജയകരമായി പൂർത്തിയാക്കി. മുങ്ങിക്കപ്പലുകൾക്കെതിരായ ആക്രമണ തന്ത്രത്തിൽ ഇന്ത്യയുടെ മികച്ച സാങ്കേതിക മുന്നേറ്റമാണിത്. ഈ സുപ്രധാന നേട്ടത്തിന് ഡി‌.ആർ‌.ഡി‌.ഒയെയും മറ്റു പങ്കാളികളെയും ഞാൻ അഭിനന്ദിക്കുന്നു." രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.


650 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യ സ്ഥാനത്തേക്ക് സൂപ്പർ സോണിക് ആന്റി ഷിപ്പ് മിസൈലിൽ മീഡിയം ഭാരമുള്ള ടോർപ്പിഡോ ഘടിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. രണ്ട് ആയുധങ്ങളുടെ പ്രഹര ശേഷിയെ ഒന്നിച്ച് ചേർത്തുളള പരീക്ഷണമായിരുന്നു സ്മാർട്ട്. ഡി‌.ആർ‌.ഡി‌.എൽ, ആർ‌.സി‌.ഐ ഹൈദരാബാദ്, എ‌ഡി‌.ആർ‌.ഡി.‌ഇ ആഗ്ര, എൻ.‌എസ്‌.ടി‌.എൽ വിശാഖപട്ടണം എന്നിവയുൾ‌പ്പെടെ നിരവധി ഡി‌.ആർ.‌ഡി.‌ഒ ലബോറട്ടറികൾ സ്മാർട്ടിന് ആവശ്യമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട് .ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാനും ചെെനയും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ രാജ്യത്തിന് ടോർപിഡോ മിസൈൽ ഏറെ പ്രയോജനമാകും.

The @DRDO_India has successfully flight tested the Supersonic Missile assisted release of Torpedo, SMART. This will be a major technology breakthrough for stand-off capability in anti-submarine warfare. I congratulate DRDO and other stakeholders for this significant achievement.

— Rajnath Singh (@rajnathsingh) October 5, 2020