
ലോകത്തിലെ ആദ്യത്തെ പേപ്പർ സ്ട്രിപ്പ് ഉപയോഗിക്കുന്ന കൊവിഡ് ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇതിനെ വിപണിയിൽ ഇറക്കാനുള്ള അംഗീകാരം ലഭിച്ചുവെന്നാണ് വിവരം. വെറും 500 രൂപ മാത്രം ചെലവ് വരുന്ന പേപ്പർ സ്ട്രിപ്പിന് 'ഫെലുദ' എന്നാണ് പേരിട്ടിരിക്കുന്നത്. ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനിയായ ടാറ്റയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് ഈ കിറ്റ് വികസിപ്പിച്ചിരിക്കുന്നത്