tcs

 ഈ നേട്ടം കുറിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനി

മുംബയ്: പത്തുലക്ഷം കോടി രൂപ മൂല്യം കവിയുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനിയെന്ന പട്ടം ചൂടി ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്). ഇന്നലെ ഓഹരി വ്യാപാരത്തിനിടെ, ഓഹരിവില ആറു ശതമാനം ഉയർന്നപ്പോഴാണ് ഈ നാഴികക്കല്ല് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസ് പിന്നിട്ടത്.

വ്യാപാരാന്ത്യം ഓഹരിവില 7.30 ശതമാനം വർദ്ധിച്ച് 2,706.85 രൂപയായി. 10.15 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം. 15.02 ലക്ഷം കോടി രൂപയുമായി റിലയൻസ് ഇൻഡസ്‌ട്രീസാണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനി.

നിക്ഷേപകരിൽ നിന്ന് നിശ്‌ചിത ഓഹരികൾ തിരികെവാങ്ങാൻ (ബൈബാക്ക്) ടി.സി.എസ് ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച അന്തിമതീരുമാനം നാളെ ചേരുന്ന ഡയറക്‌ടർ ബോർഡ് എടുക്കും. 2018ൽ 16,000 കോടി രൂപയുടെ ബൈബാക്ക് പരിപാടി ടി.സി.എസ് നടത്തിയിരുന്നു.