
ലക്നൗ: ഉത്തർപ്രദേശിൽ നിന്ന് മറ്റൊരു ദുരന്തവാർത്ത കൂടി. ഗ്രേറ്റർ നോയിഡയിൽ 2 വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതൃസഹോദരിമാർ പിടിയിൽ. ഗ്രേറ്റർ നോയിഡ സ്വദേശികളായ പിങ്കി, റിങ്കി എന്നിവരാണ് പിടിയിലായത്. സഹോദരഭാര്യ സപ്നയോടുള്ള വൈരാഗ്യവും അസൂയയുമാണ് സഹോദരിമാരെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി കമ്മിഷണർ ഹാരിഷ് ചാന്ദർ പറഞ്ഞു. സെപ്തംബർ 25ന് മൂത്ത സഹോദരി പിങ്കി ഭർത്താവിന്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലെത്തിയ ദിവസമാണ് കുഞ്ഞിനെ കാണാതായത്. അന്നു തന്നെ കുടുംബം സുർജാപുർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് രാത്രിയോെ അലമാരിയിൽ പൊതിഞ്ഞുവച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുതപ്പിൽ പൊതിഞ്ഞ് അലമാരയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു. സഹോദരനും മാതാപിതാക്കളും സപ്നയെ അതിരറ്റു പിന്തുണച്ചിരുന്നത് സഹോദരിമാരിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പകവീട്ടാർ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഇരുവരുമെന്നും പൊലീസ് പറയുന്നു. സഹോദരിമാരെ കോടതിയിൽ ഹാജരാക്കി