adal

ബീജിംഗ്: ഇന്ത്യ യുദ്ധത്തിനായി മുന്നിട്ടിറങ്ങിയാൽ പുതുതായി പണികഴിപ്പിച്ച അടൽ ടണൽ നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ചൈന. യുദ്ധമുണ്ടായാൽ ടണൽ ഒരിക്കലും തുണയാകില്ല. അത് നശിപ്പിക്കാനുള്ള കഴിവ് ചൈനീസ് പട്ടാളത്തിനുണ്ട് എന്നാണ് ചൈനീസ് വക്താവ് യോങ്ങ് സോംഗ്പിങ്ങിനെ മുൻനിറുത്തി ചൈനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയ്ക്കു നേരെയുള്ള ഭീഷണിയായാണ് ചൈന ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. ഇന്ത്യ ജനസാന്ദ്രതയുള്ള രാജ്യമാണെന്നും രാജ്യ സുരക്ഷയ്ക്കും സൈനിക നീക്കത്തിനുമായി ടണലുകൾ സ്ഥാപിച്ചതാണെന്നും ഉള്ള ന്യായീകരണങ്ങളൊന്നും യുദ്ധം വന്നാൽ വിലപ്പോകില്ല. ചൈനയുടെ സൈനിക ശക്തിയിൽ ഇന്ത്യ വളരെ പിന്നിലാണെന്നും വക്താവ് പറയുന്നു. ടണൽ പൂർത്തിയായതോടെ ലേയിലേക്കുള്ള ദൂരം കുറഞ്ഞത് ഇന്ത്യൻ സൈനികർക്ക് ഗുണകരമാകുമെന്ന് ചൈന സമ്മതിക്കുമ്പോഴും ടണൽ ഉപയോഗ ശൂന്യമാണെന്ന് പറയാനാണ് താത്പര്യം കൂടുതൽ.