
തിരുവനന്തപുരം : രാജ്യത്ത് ഈ മാസം 15 മുതൽ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ പ്രത്യേക മാർഗനിർദ്ദേശങ്ങൾ ഇന്ന് പുറത്തിറക്കിയിരുന്നു.. എന്നാൽ കേരളത്തിൽ തത്കാലം സ്കൂളുകൾ തുറക്കേണ്ടതില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.. സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ പ്രത്യേക ഉത്തരവിറക്കും. സ്‌കൂളുകൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്ര മാർഗനിർദേശത്തിൽ പറഞ്ഞിരുന്നു.
സിനിമാ തിയേറ്ററുകൾ, മൾട്ടിപ്ലക്‌സുകൾ, നീന്തൽ കുളങ്ങൾ എന്നിവ തുറക്കുന്നതിലും പ്രത്യേക ഉത്തരവുണ്ടാകും.