rape

ലക്നൗ: ഉത്തർപ്രദേശിലെ മീററ്റില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയായിരുന്നു പീഡനം. ബന്ധുവും സുഹൃത്തും ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങള്‍ പ്രതികൾ ക്യാമറയില്‍ പകര്‍ത്തിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ലക്നൗവിൽ ഇരുപത്തിരണ്ടുകാരി പീഡനത്തിനിരയായതായി റിപ്പോർട്ടുണ്ട്. ലക്നൗവിൽ താമസിക്കുന്ന നേപ്പാൾ സ്വദേശിനിയെയാണ് പീഡിപ്പിച്ചത്.ഉത്തർപ്രദേശിൽ പരാതി നൽകാൻ പേടിച്ച് 800 കിലോമീറ്ററോളം യാത്ര ചെയ്ത് നാഗ്പുരിലെ സുഹൃത്തിന്റെയടുത്തെത്തിയാണ് യുവതി പൊലീസിനെ സമീപിച്ചത്. പ്രതി ദൃശ്യങ്ങൾ പകർത്തി തന്നെ ഭീഷണിപ്പെടുത്തിയതായും ഇവർ പൊലീസുകാരോട് പറഞ്ഞു.