
മലയാളം,തമിഴ് ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ കോടിക്കണക്കിന് ആളുകളുടെ മനം കവർന്ന ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്. വിജയകരമായ മൂന്ന് സീസണുകൾക്ക് ശേഷം, നാലാം സീസണിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് തമിഴ്. കമലഹാസനാണ് പരിപാടിയുടെ അവതാരകൻ.
കഴിഞ്ഞ ദിവസമാണ് പരിപാടി ആരംഭിച്ചത്. നടി രേഖ ഉൾപ്പെടെയുള്ള പതിനാറ് സെലിബ്രിറ്റികളാണ് ബിഗ് ബോസ് സീസൺ 4ന്റെ ഭാഗമാകുക. മത്സരാർത്ഥികളുടെ പേരുകൾ കമലഹാസൻ വെളിപ്പെടുത്തി.ഇവരൊക്കെയാണ് ആ 16 മത്സരാർത്ഥികൾ...
നടനും അവതാരകനുമായ റിയോ രാജ്

മോഡലും നടിയുമായ സനം ഷെട്ടി

നടി രേഖ

വാർത്ത അവതാരകയും നടിയുമായ അനിത സമ്പത്ത്,നടൻ ആരി അർജുനൻ,നാടൻ പാട്ട് കാലാകാരൻ വേൽമുരുകൻ, ബോഡി ബിൽഡർ ബാല

നടി രമ്യ പാണ്ഡ്യൻ,മോഡൽ ശിവാനി നാരായണൻ,ഹാസ്യ താരമായി തിളങ്ങിയ അരന്തംഗി നിഷ, ടെലിവിഷൻ-സിനിമ താരം ഗബ്രിയേല ചാർൾട്ടൺ,വിജയ് ടിവി സൂപ്പർ സിംഗർ(3) ജേതാവ് അജീദ് ഖാലിദ്,ആയോധന കലാകാരൻ സോമ ശേഖർ,നടി സംയുക്ത കാർത്തിക്,നടനും സംവിധായകനുമായ സുരേഷ് ചക്രവർത്തി, നടനും നിർമാതാവ് ആർ.ബി ചൗധരിയുടെ മകനുമായ ജിതൻ രമേശ് എന്നിവരാണ് മത്സരാർത്ഥികൾ
