
അശ്വതി: ധനാഭിവൃദ്ധിയുണ്ടാകുമെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ബാദ്ധ്യതകളുണ്ടാകും. ജോലി അന്വേഷിക്കുന്നവർക്ക് അൽപ്പം അകലെ ലഭിക്കും.
ഭരണി: വാഹനം, സ്വർണാഭരണങ്ങൾ വാങ്ങാൻ അനുയോജ്യമായ അവസരമുണ്ടാകും. പിതാവിന് പലവിധത്തിലുള്ള അസുഖങ്ങൾ വരും.
കാർത്തിക: വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത. അപ്രതീക്ഷിതമായ ഭാഗ്യലബ്ധി.
രോഹിണി: പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കഥ, കവിതകൾ എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും. സാമ്പത്തികനേട്ടം.
മകയിരം: സ്വത്ത് വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് കാര്യസാദ്ധ്യം. മനോദു:ഖം വരാനുള്ള സന്ദർഭം കാണുന്നു. അയൽവാസികളുമായി അൽപ്പം സ്വരചേർച്ചക്കുറവുണ്ടാകും.
തിരുവാതിര: സ്വയം  തൊഴിൽ ചെയ്യുന്നവർക്ക് ലാഭം പ്രതീക്ഷിക്കാം. സർക്കാരിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതീക്ഷിക്കാം.
പുണർതം: ബന്ധുക്കൾ അകലും. സുഹൃത്തുക്കളാൽ ധനനഷ്ടം ഉണ്ടാകുന്നതോടൊപ്പം അധിക ചെലവുകളുമുണ്ടാകും.
പൂയം: അൽപ്പം അകലെയുള്ള സ്ഥലങ്ങളിൽ ജോലി ലഭിക്കും. പൂർവിക സ്വത്ത് ലഭിക്കും. സഹോദരങ്ങളുമായി ഐക്യം കുറയും.
ആയില്യം: കുടുംബത്തിൽ നിന്ന് മാറിത്താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയം. അടിക്കടി യാത്ര ചെയ്യും.
മകം: തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല കാലം. സഹോദരങ്ങളുമായി ഐക്യം കുറയും. സാമ്പത്തികമായി അനുകൂലമല്ല.
പൂരം: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വസ്തുക്കൾ, നിലം എന്നിവ സ്വന്തമാക്കും.
ഉത്രം: എഴുത്തുകാർക്ക് അംഗീകാരവും പ്രശസ്തിയും ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന്റെയും ഐശ്വര്യത്തിന്റെയും സമയം.
അത്തം: തൊഴിൽ സംബന്ധമായ അറിവ് കൂടും. സർക്കാർ വകുപ്പുകളിൽ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതീക്ഷിക്കാം.
ചിത്തിര: ദാനധർമ്മങ്ങൾ ചെയ്യും. നൃത്ത, സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാദ്ധ്യത.
ചോതി: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. നൃത്ത, സംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് പുരസ്കാരങ്ങൾ ലഭിക്കും.
വിശാഖം: ബന്ധുക്കളാൽ പ്രശംസിക്കപ്പെടും. മാതാവിനോട് സ്നേഹത്തോടെ പെരുമാറും. ഉത്തരവാദിത്തത്തോടെ ജോലികൾ ചെയ്തു തീർക്കും.
അനിഴം: കുടുംബത്തിൽ നിന്നും അംഗീകാരം ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക്  അനുയോജ്യമായ സമയം. വിവാഹകാര്യത്തിൽ കാലതാമസം.
തൃക്കേട്ട: കുടുംബത്തിനുള്ളിൽ കാര്യപ്രാപ്തിയോടെ ഉത്തരവാദിത്തങ്ങൾ ചെയ്തു തീർക്കും. സഹോദര ഐക്യം കുറയും. തൊഴിലഭവൃദ്ധിയുണ്ടാകും.
മൂലം: രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശംസയും ജനപ്രീതിയും ലഭിക്കും. മാതാപിതാക്കളെ അനുസരിക്കും.
പൂരാടം: വിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. രാഷ്ട്രീയ മേഖലയിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. ആത്മാർത്ഥതയുള്ള സുഹൃത്തുക്കളെ ലഭിക്കും.
ഉത്രാടം: സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് സ്ഥാനക്കയറ്റവും സ്ഥലമാറ്റവും പ്രതീക്ഷിക്കാം. കുടുംബത്തിൽ നിന്നും മാറിത്താമസിക്കും.
തിരുവോണം: കുടുംബത്തിൽ പലവിധ നന്മകളും ഉണ്ടാകും. മംഗളകർമത്തിൽ പങ്കെടുക്കാൻ അവസരപ്രാപ്തിയുണ്ടാവും.
അവിട്ടം: സദ്കർമ്മങ്ങൾ ചെയ്യുമെങ്കിലും കോപം ബന്ധുക്കളെ അകറ്റും. കുടുംബാഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്.
ചതയം: എഴുത്തുകാർക്ക് പുരസ്കാരങ്ങൾ ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് സ്ഥലമാറ്റവും പദവി ഉയർച്ചയും ലഭിക്കും.
പൂരുരുട്ടാതി: ധനാഭിവൃദ്ധിയുണ്ടാകും. സത്യസന്ധമായി പ്രവർത്തിക്കും. സ്വയംതൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മികച്ച ലാഭം.
ഉത്രട്ടാതി: തൊഴിൽ അന്വേഷിക്കുന്നവർക്ക് കാലതാമസം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.
രേവതി: ഭാഗ്യങ്ങൾ പലരൂപത്തിലും വന്ന് ചേരും. കച്ചവടത്തിൽ ശ്രദ്ധിക്കണം. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനപ്രീതിയും പ്രശംസയും ഉണ്ടാകും.