
നടി കാജൽ അഗർവാൾ വിവാഹിതായകുന്നു. ബിസിനസുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. താരം തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ വാർത്ത പുറത്തുവിട്ടത്. ഒക്ടോബർ 30ന് മുംബയിൽ വച്ചാണ് വിവാഹം.
കൊവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുകയുള്ളുവെന്ന് നടി അറിയിച്ചുു. അതോടൊപ്പം തന്നെ വിവാഹ ശേഷം സിനിമയിൽ തുടരുമെന്നും കാജൽ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
'ഞാൻ യെസ് പറഞ്ഞു! സന്തോഷത്തോടെ അറിയിക്കട്ടെ 2020 ഒക്ടോബർ 30 ന് മുംബയിൽവച്ച് ഞാനും ഗൗതം കിച്ച്‌ലും വിവാഹിതരാകുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളു. എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം.'-നടി കുറിച്ചു.