
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകൾ സർക്കാർ ഒത്താശയോടെയാണ് കത്തിച്ചതെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന ഫോറൻസിക്ക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ബി.ജെ.പി അന്ന് പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവെന്ന് പറഞ്ഞ സ്ഥലത്താണ് അസാധാരണമായ നിലയിൽ രണ്ട് ഉദ്യോഗസ്ഥരെ കണ്ടത്. സംഭവം നടന്നയുടൻ അവർ മാദ്ധ്യമങ്ങളോട് സംസാരിച്ചു. അവർ എങ്ങനെ അവിടെയെത്തി എന്നതടക്കം നിരവധി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
ബി. ജെ. പി അന്ന് പറഞ്ഞത് നൂറുശതമാനം സത്യമെന്ന് തെളിഞ്ഞിരിക്കുന്നു. സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തിച്ചതുതന്നെ. സർക്കാർ...
Posted by K Surendran on Monday, October 5, 2020
ജീവനക്കാരിൽ നിന്ന് വ്യക്തമായ തെളിവെടുക്കാൻ അന്വേഷണ സമിതി തയ്യാറായില്ല. ഫോറൻസിക് ഫലം വന്നതോടെ നേരത്തെ സർക്കാർ പറഞ്ഞതൊക്കെ കളളമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫയലുകൾ അല്ലാതെ അവിടെ മറ്റൊരു ഉപകരണത്തിനും തീപിടിച്ചിട്ടില്ല. ഫയലുകൾ മാത്രം എങ്ങനെയാണ് കത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു.