ep-jayarajan

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി. ഇ.പി. ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രി ഇപ്പോൾ ഉള്ളത്.ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

മന്ത്രിയ്ക്ക് ഇന്ന് പുലർച്ചയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങിയത്. ഉടൻ തന്നെ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.നേരത്തെ മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ശേഷം വിശ്രമത്തിൽ കഴിയുകയായിരുന്നു.