
പച്ചപനംതത്തയെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പച്ചത്തവള മുതൽ പച്ച നിറമുള്ള പല ജീവികളെയും നമുക്കിയാം. എന്നാൽ, പച്ച നിറമുള്ള നായ്ക്കുട്ടിയെ എത്ര പേർ കണ്ടിട്ടുണ്ട്. ഈയിടെയായി സോഷ്യൽ മീഡിയയിൽ വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു നായ്ക്കുട്ടിയാണിത്. ട്വിറ്ററിലൂടെയാണ് കക്ഷിയെ ആദ്യമായി പുറം ലോകമറിയുന്നത്. അപൂർവ്വയിനം നായ്ക്കുട്ടിക്ക് പതിനായിരക്കണക്കിന് ലൈക്കും കമന്റും ഇതിനോടകം ലഭിച്ചുണ്ട്. കക്ഷിയുടെ രോമത്തിലെ പച്ച നിറത്തിന്റെ രഹസ്യം എന്താണെന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ, ഇതിന് പിന്നിലെ വസ്തുത വളരെ കൗതുകകരമാണ്, എന്നാൽ അപ്രതീക്ഷിതവും. അരിഞ്ഞിട്ട പുല്ല് കണ്ട് കൗതുകം ലേശം കൂടുതലുള്ള നായ്ക്കുട്ടി അതിന്റെ മേൽ കിടന്നുരുണ്ട് എണീറ്റപ്പോൾ ദേഹമാസകലം പച്ച നിറം. അങ്ങനെയാണ് തൂവെള്ള നിറത്തിലുള്ള നായ്ക്കുട്ടി മരതകവർണ്ണനായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.