
നടി ലിസി കളരി പഠിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ. ഫേസ്ബുക്കിൽ ഇതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മൺ ഗുരുജി, കലായ് റാണി എന്നിവർക്കൊപ്പം ചുവടുകൾ വയ്ക്കുന്ന ചിത്രമാണ് പോസ്റ്റുചെയ്തിരിക്കുന്നത്.
എന്തിനാ ഈ പ്രായത്തിൽ ഇതെന്ന് ചോദിക്കരുത്. പ്രായം ഒന്നിനും ഒരു തടസമേ അല്ല എന്ന വ്യക്തമായ ഉത്തരവും ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഒപ്പം കളരിയുടെ ഗുണഗണങ്ങളെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. 'എല്ലാവരും പഠിച്ചിരിക്കേണ്ട മികച്ചൊരു ആയാേധന കലയാണ് കളരി. ഇത് മനസിനും ശരീരത്തിനും അത്ഭുതകരമായ ഫിറ്റ്നസ് നൽകും. ചെറിയ പ്രായത്തിൽ അത് പഠിക്കാനാവാത്തതാണ് ഏറ്റവും വലിയ വിഷമം. എന്റെ അഭിപ്രായത്തിൽ കളരിയുടെ ബാലപാഠങ്ങൾ സ്കൂളുകളിൽ പഠിപ്പിക്കേണ്ടതാണ്. ആരോഗ്യസംരക്ഷണത്തിനും സ്വയം അച്ചടക്കമുണ്ടാക്കുന്നതിനും അത് സഹായിക്കും ഇതിനൊപ്പം നമ്മുടെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന് ഉതകുകയും ചെയ്യും' -ഫേസ്ബുക്ക് കുറിപ്പിൽ ലിസി പറയുന്നു.
Kalari is a great art to learn. As you can see from the picture, Age is not a barrier. Even if you learn very little...
ഇനിപ്പറയുന്നതിൽ Lissy Lakshmi പോസ്‌റ്റുചെയ്‌തത് 2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച