theater

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ സിനിമ തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. തീയേറ്ററിൽ 50% സീറ്റുകളിൽ മാത്രമേ കാണികളെ പ്രവേശിപ്പിക്കാൻ പാടുള്ളു. ബാക്കി സീറ്റുകളിൽ 'ഇവിടെ ഇരിക്കരുത്' എന്ന് രേഖപ്പെടുത്തിയിരിക്കണം

തിയറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാണെന്നും,സാനിറ്റൈസറും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണമെന്നും നിർദേശമുണ്ട്.


തിയേറ്ററുകളിൽ പ്രവേശിക്കുന്നതിന് മുമ്പ് എല്ലാവരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കണമെന്നും, കൂടുതൽ കൗണ്ടറുകൾ തുറക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യസ്തപ്പെടുത്തണം, ഇടവേളകളിൽ കാണികൾ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാൻ നിർദേശിക്കണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.