diploma

കാസർകോട്: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ മാഹി കേന്ദ്രത്തിലെ ഡിഗ്രി ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി. ജേണലിസം, ഫാഷൻ ടെക്‌നോളജി എന്നിവയിൽ മൂന്നുവർഷത്തെ തൊഴിലധിഷ്ഠിത ഡിഗ്രിയ്ക്കും ടൂറിസം, റേഡിയോഗ്രഫി എന്നിവയിൽ ഒരുവർഷത്തെ ഡിപ്ലോമയ്‌ക്കുമാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത പ്ളസ്‌ടു അല്ലെങ്കിൽ തത്തുല്യമായ വിദ്യാഭ്യാസം .