
ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്നിരുന്നു കാജൽ അഗർവാളിന് വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ചലുവായി വിവാഹം ഉറപ്പിച്ചെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെ ശരിവച്ചിരിക്കുകയാണ് കാജൽ.ഒക് ടോബർ 30ന് മുംബയ് യിലാണ് വിവാഹം. ഡിസൺ ലിവിങ് എന്ന ഇന്റീരിയർ ഡിസൈനിംഗ് സ്ഥാപനത്തിന്റെ മേധാവിയാണ് കാജലിന്റെ പ്രതിശ്രുത വരൻ ഗൗതം കിച്ചലു. ജയംരവി നായകനായി എത്തിയ കോമാളിയിലാണ് കാജൽ ഒടുവിൽ അഭിനയിച്ചത്.