
ഉത്തർപ്രദേശിലെ ഹാഥ് രസിൽ ദളിത് പെൺകുട്ടിയുടെ പീഡന മരണത്തിനെതിരെ പ്രതികരിച്ച രാഹുൽ ഗാന്ധിയെയും പ്രിങ്കാഗാന്ധിയെയും കൈയിയേറ്റം ചെയ്ത യു.പി പൊലീസിന്റെ നടപടികൾക്കെതിരെ മഹിളാ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, മുൻ കൗൺസിലർ സരോജം, മഹിളാ കോൺഗ്രസ് കോവളം നിയോജകമണ്ഡലം പ്രസിഡന്റ് ഗ്ലാഡിസ് അലക്സ്, ജില്ലാ പ്രസിഡന്റ് ആർ. ലക്ഷമി, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ആരീഫ, സംസ്ഥാന സെക്രട്ടറി ബിന്ദു ചന്ദ്രൻ എന്നിവർ സമീപം