
ആമസോൺ പ്രൈമിലൂടെ പുറത്തു വരുന്ന ആദ്യ ഇന്ത്യൻ ആന്തോളജി ചിത്രമാണ് 'പുത്തം പുതു കാലൈ'. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം എത്തി. ഗൗതംമേനോൻ, സുഹാസിനി മണിരത്‌നം, രാജീവ്‌മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവർ ഒരുക്കുന്ന ചിത്രം ആമസോൺ പ്രൈമിൽ ഒക്ടോബർ 16 ന് റിലീസ് ചെയ്യും. 'അവളും നാനും' എന്ന ചിത്രം ഒരുക്കുന്നത് ഗൗതം വാസുദേവ്‌മേനോനാണ്. എം എസ് ഭാസ്‌കർ,റിതു വർമ്മ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. 'കോഫി, എനിവൺ' എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനത്തിനൊപ്പം ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും സുഹാസിനി മണിരത്‌നമാണ്. അനുഹാസൻ, ശ്രുതി ഹാസൻ എന്നിവരും ചിത്രത്തിൽവേഷമിടുന്നു.രാജീവ്‌മേനോൻ സംവിധാനം ചെയ്തിരിക്കുന്ന 'റീയൂണിയൻ' എന്ന ഹ്രസ്വചിത്രത്തിൽ ആൻഡ്രിയയും ലീല സാംസണും പ്രധാന കഥാപാത്രങ്ങളാകുന്നു. കാർത്തിക് സുബ്ബരാജ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന മിറക്കിൾ എന്ന ചിത്രത്തിൽ ബോബി സിംഹ, മുത്തു കുമാർ എന്നിവരാണ് അഭിനയിക്കുന്നത്.കോവിഡ് കാലത്ത്‌ബോബി സിംഹയും കുടുംബവും കൊടൈക്കനാലിലേക്ക്‌പോയ സമയത്ത് ചെന്നൈയിലെ ഓഫീസിൽ ഒരുമോഷണം നടന്നു. ഈ സംഭവമാണ് മിറക്കിൾ എന്ന് കാർത്തിക് പറഞ്ഞു.