നിത്യമേനോൻ അതിഥി

ശ്രേയ ശരൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബഹുഭാഷ ആന്തോളജി ചിത്രം ഗമനത്തിൽ നിത്യ മേനോൻ അതിഥി വേഷത്തിൽ എത്തുന്നു. നവാഗതനായ സുജാനറാവു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗായിക ശൈലപുത്രി ദേവി എന്ന കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. മൂന്നു കഥകൾ പറയുന്ന ഒരു സമാഹാരം ആണ് ഗമനം. സംഗീതം ഇളയരാജ. തെലുങ്ക്, തമിഴ്, കന്നട,മലയാളം , ഹിന്ദി ഭാഷകളിൽ ചിത്രം പുറത്തിറങ്ങുന്നുണ്ട്.ശിവ കണ്ടുകുറി, പ്രയങ്ക ജവാൽക്കർ എന്നിവരാണ് മറ്റു താരങ്ങൾ.